യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു

പാ​നൂ​ർ: ചെ​റു​പ്പ​റ​മ്പ് ചി​റ്റാ​രി​തോ​ടി​ൽ യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ കാ​റ് ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടിക്കൊലപ്പെടുത്താൻ ശ്ര​മം. യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ പ​റ​മ്പ​ഞ്ചേ​രി മ​ഹ​മൂ​ദി​ന് (36) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രിയാണ് സംഭവം. വീ​ട്ടി​ൽ നി​ന്ന് ടൗ​ണി​ലേ​ക്ക് ഇ​ന്നോ​വ കാ​റി​ൽ പോ​കു​മ്പോ​ൾ ക​ല്ലി​ടു​ക്ക് പ​ള്ളി​ക്ക് സ​മീ​പം വ​ച്ച് മ​ഹ​മൂ​ദ് സം​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ഒ​രു സം​ഘം ബോം​ബെ​റി​യു​ക​യും കാ​റി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ഹ​മൂ​ദി​നെ വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മി​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ണ്ട്. കൈ​ക്കും മു​ഖ​ത്തും വെ​ട്ടേ​റ്റ മ​ഹ​മൂ​ദി​നെ ത​ല​ശേ​രി​യി​ൽ പ്രാ​ഥ​മി​ക​ശു​ശ്രു​ഷ ന​ൽ​കി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് മ​ഹ​മൂ​ദ് പ​റ​ഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: