അഡ്വ.റഷീദ് കവ്വായിക്ക് കണ്ണൂരിൽ സ്വീകരണം നൽകി.

കണ്ണൂർ:റെയിൽവേ ചെന്നെ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. റഷീദ് കവ്വായിക്ക് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ – ഓർഡിനേഷൻ കമ്മിറ്റി (NMRPC)നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റേഷനിൽ സ്വീകരണം നൽകി. ചെന്നൈയിൽ നിന്നും ചുമതലയേറ്റ് ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യുസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് വൈകീട്ട് എഗ്മോർ എക്സ്പ്രസ്സിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ എൻ.എം.ആർ.പി.സി. ചെയർമാൻ റഷീദ് കവ്വായിയെ യാത്രക്കാർ ഹാരമണിയിച്ചും പൂക്കൾ നൽകിയും വരവേറ്റു.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു.കെ.പി.രാമകൃഷ്ണൻ,ജി.ബാബു,രാധാകൃഷ്ണൻ കടൂർ,സി.കെ.ജിജു,വിജയൻ കൂട്ടിനേഴത്ത്, അസീസ് വടക്കുമ്പാട്,ആർട്ടിസ്റ്റ് ശശികല,കെ.ബാലകൃഷ്ണൻ,സി.വി.സന്തോഷ്,സത്യൻ വണ്ടിച്ചാൽ,എ.പി.രവീന്ദ്രൻ, ജലീൽ ആഡൂർ,ചന്ദ്രൻ മന്ന,കെ.പി.ചന്ദ്രാംഗദൻ,ടി.മിലേഷ് കുമാർ,എം.മജീദ്,പി.വിജിത്ത് കുമാർ,ടി.വിജയൻ,കെ.വി.സത്യപാലൻ,യഹിയ നൂഞ്ഞേരി,ജമാൽ സിറ്റി,കെ.വല്ലി ടീച്ചർ എന്നിവർ പ്രസംഗിച്ചു.