മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

പരിയാരം. കുപ്പം മുക്കുന്നിൽഅനധികൃത മണൽകടത്ത് വ്യാപകം പോലീസ് റെയ്ഡിൽ ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർപാപ്പിനിശേരി സ്വദേശി പാറക്കൽ റഫീഖിനെ (43)യാണ് എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് ,ഡ്രൈവർ മഹേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെമുക്കുന്ന് കടവിൽ നിന്നാണ് മണൽ കടത്തുകയായിരുന്ന കെ.എൽ.45. എ.9902 നമ്പർ ടിപ്പർ ലോറി പിടികൂടിയത്.മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് മണൽ ലോറികൾ പരിയാരം പോലീസ് പിടികൂടുന്നത്.