വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി

പരിയാരം: .വീട് പൂട്ടി ഗൃഹനാഥൻ പുറത്തു പോയ തക്കം നോക്കി മോഷണം. കിടപ്പുമുറിയിലെ കിടക്കയ്ക്കടിയിൽ സൂക്ഷിച്ച ആറ് പവൻ്റെ ആഭരണങ്ങളും 19,000 രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.ഏഴീലോട് മുത്തപ്പൻ റോഡിന് സമീപത്തെ സർവ്വീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഏ.വി.അശോക് കുമാറിൻ്റെ (58) വീട്ടിൽ നിന്നാണ് ആഭരണങ്ങളും പണവും മോഷണം പോയത്.ഇന്നലെ രാവിലെ 10 മണിയോടെ വീട് പൂട്ടി അശോക് കുമാർ സമീപത്തായി പണിയുന്ന കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് പോയതായിരുന്നു. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.ഭാര്യ കുറച്ചു ദിവസമായി എറണാകുളത്തെ മകളുടെ വീട്ടിലുമായിരുന്നു.
താക്കോൽ വീടിൻ്റെ ചവിട്ടുപടിക്ക് സമീപം സൂക്ഷിച്ചിരുന്നു.വൈകുന്നേരം തിരിച്ചു വന്നപ്പോഴാണ് ബെഡ് റൂമിലെകിടക്ക് അടിയിൽ സൂക്ഷിച്ച 5 പവൻ്റെ മാലയും ഒരു പവൻ്റെ മോതിരവും 19,000 രൂപയും മോഷണം പോയത് മനസിലായത്.വീട് കുത്തിതുറന്നിട്ടില്ല. താക്കോൽ സൂക്ഷിച്ച സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതായി പറയുന്നു.പരിയാരം പോലീസിൽ പരാതി നൽകി .പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.