കണ്ണൂരിൽ മത്സ്യത്തൊഴിലാളി ബോട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ : മത്സ്യത്തൊഴിലാളിയായ ഒറീസ സ്വദേശി ബോട്ടിൽ കുഴഞ്ഞ് വീണ് മരി ച്ചു.ഒറീസ തലാച്ചുവ്വയിലെ തപൻ കുമാർ മൈത്തി (46)യാണ് കാലത്ത് 8 മണിയോടെ ആയിക്കര ഹാർബറിലുള്ള ബോട്ടിൽ കുഴഞ്ഞു വീണത്.ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി തപൻ കുമാർ ആയിക്കരയിൽ മത്സ്യബന്ധന ജോലിക്കെത്തീട്ട്. നാട്ടിൽ പോയ ഇയാൾ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. സിറ്റി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.