ഗാർഹിക പീഡനം കേസെടുത്തു

തളിപ്പറമ്പ്: വിവാഹ ശേഷം കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ്കീഴാറ്റൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് നിഥിൻ, ബന്ധുക്കളായ ധന്യ, കിരൺ സഞ്ജു എന്നിവർക്കെതിരെ പോലീസ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.20 21 എപ്രിൽ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം ഭർതൃഗൃഹമായ കോഴിക്കോട് പുതിയ പാലത്ത് വെച്ചും സ്വന്തം വീട്ടിൽ വെച്ചും കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.