അന്തർ സംസ്ഥാന കവർച്ചക്കാരനെ കർണ്ണാടക പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു.

പയ്യന്നൂർ: കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്നകുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരനെ കർണ്ണാടക പുത്തൂർ പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പിൽ ഹൗസിൽ കെ.എൻ.മുഹമ്മദിനെ(43) യാണ് കർണ്ണാടക പുത്തൂരിലെ ഏഴ് കവർച്ച കേസിൽ സ്വർണ്ണാഭരണം കവർച്ച ചെയ്ത കേസിൽ
പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെത്തിച്ച് പുത്തൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടറും സംഘവും ഇന്ന് രാവിലെ 10 മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സ്വർണ്ണാഭരണങ്ങൾവിൽപന നടത്തിയ സ്ഥലങ്ങൾ തേടി രണ്ടു വാഹനങ്ങളിലായി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് പയ്യന്നൂരിലെത്തിയത്.കഴിഞ്ഞാഴ്ച
കർണ്ണാടക മാംഗ്ലൂർ സിറ്റിയിലെകനോജ് പോലീസ് കവർച്ച കേസിൽ പ്രതിയെ പയ്യന്നൂർ സെൻട്രൽ ബസാറിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ആഢംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വർഷമായി കർണ്ണാടക പോലീസ് തെരയുകയായിരുന്നു. കുടിയാന്മല , മട്ടന്നൂർ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകൾക്ക് പുറമെ കേരളത്തിൽ നിരവധി കവർച്ച കേസുളിൽ പ്രതിയായ ഇയാൾക്ക് കർണ്ണാടകയിൽ മാത്രം 30 ഓളംകേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ്മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പോലീസുകാരൻ്റെ വീട്ടിൽ നിന്നും 35 പവൻ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.