മോഷണം അഞ്ച് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

ചീമേനി: ബിഎസ്എന്‍എല്ലിന്റെ മുക്കാല്‍ലക്ഷത്തോളം വിലവരുന്ന കേബിളുകള്‍ മോഷ്ടിച്ചുകടത്തുകയായിരുന്ന അഞ്ച് കുടിയേറ്റ തൊഴിലാളികൾ പിടിയിൽ . സാധനങ്ങൾ കടത്താന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ചീമേനി തുറവില്വെച്ചാണ് മോഷ്ടാക്കളെ അറസ്റ്റുചെയ്തത്. ആസാം സ്വദേശികളായ സറുള്ള അഹമ്മദിന്റെ മകന് റങ്കമൂള്ഹസന്(24), നൈമുദ്ദീന്റെ മകന് മജീദുള് ഇസ്ലാം, അബ്ദുള്‍കലാമിന്റെ മകന് ഹുള്ബാബ് അത്തേത്ത(24), അമീറലിയുടെ മകന് ഫോറിഫുള്(24), മിസാന്അലിയുടെ മകന് മഹമ്മൂദ് ഉല്ഇസ്ലാം(21) എന്നിവരെയാണ് എസ് ഐ.പി.വി.രാജനും സംഘവും.
അറസ്റ്റുചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ കേബിളുകള്‍ മോഷ്ടിച്ച് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 59 ഡി 9073 നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പോലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ സംശയാസ്പദമായി കാണപ്പെട്ട ഗുഡ്സ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 87 മീറ്റര്‍ നീളത്തില്‍ എട്ട് കഷ്ണങ്ങളാക്കി മുറിച്ചുകടത്തുകയായിരുന്ന കേബിളുകള്‍ കണ്ടെത്തിയത്. പോലീസിൻ്റെ ചോദ്യത്തിനു പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. വിശദമായി ചോദിച്ചപ്പോഴാണ് തുറവിലെ റോഡരികില്‍ നിന്നും മോഷ്ടിച്ച് കടത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചത്.