രണ്ടു കിലോകഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: രണ്ടുകിലോ വോളം കഞ്ചാവ് ശേഖരവുമായി വിൽപനക്കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഴീക്കോട് വട്ടപ്പാറ കോളനിയിലെ അരുൺകുമാറിനെ (47) യാണ്
കണ്ണൂർ
എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റീനർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും പ്രിവന്റീവ് ഓഫീസർ കെ.സി ഷിബുവിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇയാക്കെതിരെനിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ പുരുഷോത്തമൻ ,ശ്രീകുമാർ ,സജിത്, ഷബിൻ സരിൻ രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ വി.കെ.ഷൈന എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.