പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പയ്യാവൂർ:ഒഴുക്കിൽ പ്പെട്ട് പുഴയിൽ കാണാതായ ഇരിക്കൂർ കൃഷി ഓഫീസിലെ അസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽ എം . അനിൽകുമാറി (30) ൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ 3.15 ഓടെ വെമ്പുവ പാലത്തിന് സമീപം വെച്ചാണ് ഒഴുകി വരുന്നതിനിടെ നാട്ടുകാർമൃതദേഹം കണ്ടെത്തിയത്. മൂന്ന് രാത്രിയിലും പകലുമായി പോലീസും തളിപ്പറമ്പ് ,ഇരിട്ടിഫയർഫോഴ്സ് സംഘവും നാട്ടുകാരും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യാവൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.കരിമ്പക്കണ്ടിയിലെ കണ്ണൻ – ജാനകി ദമ്പതികളുടെ മകനായ അനിൽകുമാർ സംഭവ ദിവസം ഓഫീസിൽ അവധിയിലായിരുന്നു. ദൂര യാത്ര കഴിഞ്ഞ് ടൗണിലെ കടയിൽ നിന്ന് സാധനങ്ങളുമായി കനത്ത മഴയിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അനിൽകുമാറിൻ്റെ കയ്യിലുണ്ടായിരുന്ന ബാഗ് മുങ്ങൽ വിദഗ്ധരുടെ പരിശോധനയിൽ രണ്ടാം ദിവസം പാലത്തിനടിയിൽ വെച്ച് കണ്ടെത്തിയിരുന്നു മൊബെൽ ഫോൺ ഉൾപ്പെടെ ബേഗിൽ നിന്നും ലഭിച്ചിരുന്നു.
പണി പൂർത്തിയാകാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കനത്ത മഴയിൽ കാൽ തെന്നിയാണ് അനിൽകുമാർ പുഴയിൽ വീണത്.ഭാര്യ സൗമ്യ.മക്കൾ ഗൗതം കൃഷ്ണ, ഗൗരീ കൃഷ്ണ സഹോദരങ്ങൾ.അജീഷ്, അജിത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: