പെരളശ്ശേരി അമ്പലത്തിൽ നിയന്ത്രണം

പെരളശ്ശേരി അമ്പലത്തിലെ ഈ വർഷത്തെ കാവേരി സംക്രമമായ 17 ന് ശനിയാഴ്ച ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേരുന്ന ഭക്ത ജനങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കൊവിഡ് 19 നിയന്ത്രണങ്ങൾക്ക് വിധേയമായും, ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 144 പ്രഖ്യാപിച്ചതിനാലും രാവിലെ 7.30 മുതൽ 11.30 വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. നാലമ്പലത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അന്നദാനവും ഉണ്ടാവില്ല. ഭക്തജനങ്ങൾ കൊവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: