കൊവിഡ്: കണ്ണൂർ ജില്ലയില്‍ 643 പേര്‍ക്കു കൂടി രോഗമുക്തി


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 643 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 15) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 12304 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 487 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 30 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 20 പേരും പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 13 പേര്‍ വീതവും കൂത്തുപറമ്പ് ഓള്‍ഡ് ബില്‍ഡിംഗില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും എംഐടി ഡിസിടിസിയില്‍ നിന്ന് ഏഴ് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, തലശേരി ജനറല്‍ ആശുപത്രിയില്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും മിംസ് കണ്ണൂര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. എകെജി ഹോസ്പിറ്റല്‍, കൊളശ്ശേരി സിഎഫ്എല്‍ടിസി, പൂക്കോട് ഡേകെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ധനലക്ഷ്മി ഹോസ്പിറ്റല്‍, ജിംകെയര്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആറാട്ട് റോഡ്, സിആര്‍പിഎഫ് ക്യാമ്പ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഹജ്ജ് ഹോം മലപ്പുറം, ഐആര്‍സി മെഡിറ്റേഷന്‍ സെന്റര്‍, നേവല്‍ അക്കാദമി, നിലേലത്ത് പള്ളി പൂല ബസാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: