കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ വ്യാപാരിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ വ്യാപാരിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പുതിയ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.

അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സലാല ടീ സ്റ്റാൾ ഉടമ മുഹമ്മദലിക്കുനേരെയാണ് ചൊവ്വാഴ്ച ഏഴുമണിയോടെ അക്രമം നടന്നത്. മറ്റൊരു ഹോട്ടലിൽ ഭക്ഷണംകഴിക്കാനെത്തിയ സംഘം ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുശേഷമാണ് മുഹമ്മദലിക്കുനേരേ അക്രമം നടത്തിയത്. ഇദ്ദേഹം കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി താവക്കര യൂണിറ്റ് പ്രതിഷേധിച്ചു. കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറും പ്രതിഷേധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: