മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധ വൈകല്യമുളളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും, മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുളള തൊഴില്‍ദായകര്‍ക്കും, ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കുമായി 2019 വര്‍ഷത്തേക്കുളള സംസ്ഥാന അവാര്‍ഡിന് നിശ്ചിത ഫോമില്‍ അപേക്ഷ ക്ഷണിച്ചു.

മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ ഭിന്നശേഷിക്കാരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ദായകര്‍ക്കുളള അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടാകൂ. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളുടെ സേവന മേന്‍മയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുക.

ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ വ്യക്തമാക്കുന്നതിനുളള വിവരങ്ങള്‍ (സി.ഡിയിലും) വൈകല്യം തെളിയിക്കുന്നതിനുളള രേഖകള്‍, ഫോട്ടോ-പാസ്‌പോര്‍ട്ട് & ഫുള്‍സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുളളത്) സഹിതം ഒക്‌ടോബര്‍ 20ന് മുമ്ബ് അതാത് ജില്ലാ സാമുഹ്യനീതി ഓഫീസുകളില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി.ഡിയില്‍ ഉള്‍പ്പെടുത്തി, പൂരിപ്പിച്ച അപേക്ഷഫോം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ http://www.swdkerala.gov.in ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: