പിക്സല്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍

ഗൂഗിള്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ‘പിക്‌സല്‍ വാച്ച്‌’ എന്ന പേരില്‍ ഒരു സ്മാര്‍ട് വാച്ചിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്. റിപ്പോര്‍ട്ട് പ്രകാരം ഗൂഗിളിന്റെ പിക്‌സല്‍ വാച്ച്‌ പുറത്തിറങ്ങാന്‍ പോവുകയാണ്.
ഒക്ടോബര്‍ 15 ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഗൂഗിള്‍ പിക്‌സല്‍ 4 സ്മാര്‍ട്‌ഫോണിനൊപ്പം ഗൂഗിള്‍ പിക്‌സല്‍ വാച്ചും പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഗൂഗിള്‍ പിക്‌സല്‍ 4 സ്മാര്‍ട്‌ഫോണിന്റെ 5ജി പതിപ്പും പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്‌സല്‍ എന്ന പേരിലാണ് പുറത്തിറക്കാറ്. സ്മാര്‍ട്‌വാച്ചും അതേ പേരില്‍ തന്നെ പുറത്തിറങ്ങാനാണ് സാധ്യത. എന്നാല്‍, വാച്ചിന്റെ പേര് പിക്‌സല്‍ വാച്ച്‌ എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
ഗൂഗിള്‍ അടുത്തിടെ വാച്ച്‌ ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച്‌ സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഗൂഗിള്‍ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച്‌ ആയിരിക്കുമെന്നും സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: