സിനിമ ‐ ആനിമേഷൻ ശിൽപശാല നാളെ

പയ്യന്നൂർ: നോർത്ത‌് മലബാർ ഫിലിം ഡയറക്ടേഴ‌്സ‌് ക്ലബ്ബും തിരുവനന്തപുരം ടെക‌്നോപാർക്കിലെ ടൂൺസ‌് അനിമേഷനും ചേർന്ന‌് സിനിമ ‐ ആനിമേഷൻ ശിൽപശാല നടത്തും.
സിനിമ ദൃശ്യ‐മാധ്യമ, പരസ്യ മേഖലകളിലേക്ക‌് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്ലസ‌് ടു കഴിഞ്ഞ വിദ്യാർഥികൾക്കും യുവതി-യുവാക്കൾക്കുമായി സൗജന്യമായാണ‌് ശിൽപശാല. പയ്യന്നൂർ ജുജു ഇന്റർനാഷണലിൽ ബുധനാഴ‌്ച രാവിലെ ഒമ്പതിന‌് രജിസ‌്ട്രേഷൻ തുടങ്ങും. പത്തിന‌് നോവലിസ‌്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമായ സി വി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും. സംവിധായകരായ പ്രദീപ‌് ചൊക്ലി, ഷെറി ഗോവിന്ദ്‌, ക്യാമറാമാൻ ജലീൽ ബാദുഷ, ടൂൺസ‌് എക്സി. ഡയറക്ടർ ആർ ശശികുമാർ, വിനോദ‌് എന്നിവർ ക്ലാസെടുക്കും. സ‌്കോളർഷിപ്പ‌് ടാലന്റ‌്, കരിയർ ഗൈഡൻസ‌്, ലൈവ‌് ഡെമോ ഓൺ ആനിമേഷൻ, വിഎഫ‌്എക്‌സ‌്, ഗേമിങ്‌, ഗ്രാഫിക‌്സ‌്, ഷോട്ട‌്ഫിലിം മേക്കിങ്‌ വർക്ക‌്ഷോപ്പ‌് എന്നിവ ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. ടാലന്റ‌് ടെസ‌്റ്റിൽ തെരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സ‌്കോളർഷിപ്പ‌് സഹിതം പഠനവും ഇന്റേൺഷിപ്പും നൽകും. ഫോൺ: 9446068579, 9645057568.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: