രാഷ്ട്രീയപ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്; സര്‍ക്കാര്‍ കോടതിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനത്തിനു തടസ്സംവരാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവകാശമുണ്ടെന്നു സര്‍ക്കാര്‍. ക്യാംപസുകളില്‍ ജനാധിപത്യപരമായ പ്രതിഷേധത്തിനു വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ടെന്നു സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. വിദ്യാര്‍ഥി സംഘടനകളുടെ അക്രമസമരം മൂലം അധ്യയനം തടസപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി മാനേ‌ജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറല്‍ നിലപാട് അറിയിച്ചത്.

എന്നാല്‍ അധ്യയനം തടസപ്പെടാതെ എങ്ങനെ പ്രതിഷേധിക്കുമെന്നു കോടതി വാദത്തിനിടെ ആരാഞ്ഞു. അധ്യയനം തടസപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഒരു കോടതിയും ഇതുവരെ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്ന് എജി ചൂണ്ടിക്കാട്ടി. അക്രമ മരത്തിനെതിരെ 48 മാനേജ്മെന്റുകളാണു കോടതിയെ സമീപിച്ചത്. കേസ് വിധി പറയാന്‍ കോടതി മാറ്റിവച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: