“പണി ഒക്കെ കഴിഞ്ഞ് ജയിൽ ആയിട്ട് വേണം ഒരു സെൽഫി എടുക്കാൻ, എന്നിട്ട് ഇവിടെ ഒന്നിനും കൊള്ളാത്ത പിള്ളേര് ഫുട്ബോൾ കളിച്ചിരുന്ന ഗ്രൗണ്ട് ഉണ്ടായിരുന്നു എന്നൊരു തലക്കെട്ടും കൊടുക്കണം ആഹാ അന്തസ്സ്”: ശ്രദ്ധേയമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ജില്ലാ ജയിൽ 2020-ൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ജില്ലാ ജയിലിനുള്ള സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞിരുന്നു. എട്ടേക്കർ സ്ഥലത്താണ് ജയിൽ നിർമ്മാണം. ഈ സ്ഥലം സർക്കാർ വക ഭൂമിയാണ്, അതിനാൽ തന്നെ ആധുനിക സൗകര്യങ്ങളോടെയുള്ള ജയിൽ വരുന്നത് നാടിന് അഭിമാനം തന്നെയാണ്.ground5 എന്നാൽ ജയിൽ വരുന്നതോടുകൂടി തങ്ങൾക്കുവരുന്ന നഷ്ടങ്ങളെ ആക്ഷേപഹാസ്യരൂപേണ പറയാതെ പറയുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവാവ്.

‘നമ്മുടെ നാടിന്റെ നല്ല സംസ്‍കാരത്തെ ഓർത്ത് അഭിമാനം തോന്നിയ നിമിഷം.
സംഭവം സർക്കാർ വക ഭൂമിയാണ് ഞങ്ങളുടെ ഫുട്ബോൾ ഗ്രൗണ്ട് എങ്കിലും , ലീവ് കിട്ടുമ്പോഴും, ഞായറാഴ്ചകളും മനോഹരമാക്കിയിരുന്നത് ഇവിടം ആയിരുന്നു. അതെ ഈ ഗ്രൗണ്ടിൽ ജയിൽ വരാൻ പോവുകയാണ്, കുറ്റവാളിക്കൾ കേരളത്തിൽ വർധിച്ചു വരുന്നത് കൊണ്ട്, അതൊരു നല്ല കാര്യം തന്നെ ആണ് ജയിൽ വരണം. പക്ഷെ ഇവിടം കൊണ്ട് നിർത്തരുത്, സർക്കാർ വക ഭൂമി ഇനിയും ഉണ്ടാവുമല്ലോ, അവിടെയും പറ്റുമെങ്കിൽ ഒരെണ്ണം കൂടി. അത് ഇത് പോലെ ഒരു ഗ്രൗണ്ട് ആണേൽ ഒരുപാട് സന്തോഷം കേട്ടോ. ground3
പിള്ളേരോന്നും കളിച്ചു വളരണ്ടാന്നെ, ഫോൺ ഒക്കെ ഇല്ലേ അതിൽ എന്തോരം ഗെയിം ഉണ്ട് അതൊക്കെ കളിച്ചു വളരട്ടെ അല്ല പിന്നെ.എന്തായാലും ജയിലിന്റെ പണി പെട്ടന്ന് നടക്കട്ടെ. കുറെ കാലം മുന്നെ ഇതിന്റെ ന്യൂസ്‌ വന്നത് ആണ്, പിന്നെ കഴിഞ്ഞ ദിവസവും വന്നു . പണി ഒക്കെ കഴിഞ്ഞ് ജയിൽ ആയിട്ട് വേണം ഒരു സെൽഫിയും എടുക്കണം, എന്നിട്ട് ഇവിടെ ഒന്നിനും കൊള്ളാത്ത പിള്ളേര് ഫുട്ബോൾ കളിച്ചിരുന്ന ഗ്രൗണ്ട് ഉണ്ടായിരുന്നു എന്നൊരു തലക്കെട്ട് ഉം കൊടുക്കണം ആഹാ അന്തസ്സ്.ജയിൽ തന്നെ ആക്കുന്നത് നന്നായി കേട്ടോ വല്ല സർക്കാർ വക ഹോസ്പിറ്റലോ, മറ്റ് ജനങ്ങൾക്ക് ഉപകാരം ഉള്ള വല്ല സ്ഥാപനവും, അതും അല്ലെങ്കിൽ പ്രളയം പോലുള്ള ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടവർക്ക് താമസിക്കാൻ വീടുകളും, ആയിരുന്നേൽ ഞങ്ങൾക്ക് നല്ല വിഷമം ആയേനെ, ഇതിപ്പോ ജയിൽ ആയോണ്ട് ഒരുപാട് ഒരുപാട് സന്തോഷം മാത്രം. പിന്നെ ഇതിനെതിരെ സമരം ഒക്കെ ചെയ്താൽ, ജയിൽ വരൂല എന്നറിയാം , ആ സെക്രട്ടറിയേറ്റിന്റെ മുന്നിൽ ഒന്ന് പോയ്‌ നോക്കിയാൽ മതി നീതി കിട്ടിയവർ ഒക്കെ ചുമ്മാ അവിടെ ഇരിപ്പുണ്ട്.
നമ്മുക്ക് ബ്ലൂ വൈയിലും , പബ്ജി യും ഒക്കെ ഇല്ലേ പിന്നെന്താണ്.’

ground1

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി മിൽട്ടൻ ജോണി എന്ന യുവാവാണ് സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി എത്തിയത്.
ground4

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: