കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​തകം ; പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ നിന്ന് സൈനൈഡ് കണ്ടെത്തി

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ ന​ട​ത്തു​ന്ന തെ​ളി​വെ​ടു​പ്പ് നടത്തി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡി​ന്‍റെ ബാ​ക്കി ര​ഹ​സ്യ​സ്ഥ​ല​ത്തു സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു രാ​ത്രി പ​ത്തോ​ടെ അ​ന്വേ​ഷ​ണ ​സം​ഘം തെളിവെടുപ്പിനായി കൂ​ട​ത്താ​യി​യി​ല്‍ എ​ത്തി​യ​ത് .തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തി.പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ വേണ്ടിയാണ് സൂക്ഷിച്ചതെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.തെ​ളി​വെ​ടു​പ്പി​ന് ജോ​ളി​യെ വീ​ണ്ടും എ​ത്തി​ച്ച​ത​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ടി​നു സ​മീ​പ​ത്തേ​ക്കെ​ത്തി​യ​ത്. ഈ ​ആ​ളു​ക​ള്‍ പു​ല​ര്‍​ച്ചെ​യും വീ​ട്ടു​പ​രി​സ​ര​ത്ത് തു​ട​രു​ന്നു​ണ്ട്. ഐ​എ​സ്ടി​സെ​ല്‍ എ​സ്.​പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സ​ങ്കേ​തി​ക സം​ഘ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പ​മു​ണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: