വിവാഹശേഷം വരന്റെ വീട്ടിൽ കയറില്ലെന്നു വധു ; വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് നവവധുവിന്റെ വമ്പൻ ട്വിസ്റ്റ്

വിവാഹത്തിന് മുമ്ബും അതു കഴിഞ്ഞും കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയവരെക്കുറിച്ചുള്ള കഥകള്‍ പലതുണ്ട്. എന്നാല്‍ വിവാഹ കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശിപിടിച്ച്‌ പിണങ്ങിയശേഷം നിര്‍മ്മാണത്തൊഴിലാളിയായ കാമുകനൊപ്പം പോയി നടിനെ ഞെട്ടിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിനി.
ഒരു വര്‍ഷം മുമ്ബാണ് ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂര്‍ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടര്‍ന്ന് ദുബായ‌്ക്കാരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു. വിവാഹത്തിനായാണ് യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ആഡിറ്റോറിയത്തില്‍ ആര്‍ഭാടമായി നടന്നു.പിന്നെയാണ് ട്വിസ്റ്റ്. വിവാഹം കഴിഞ്ഞ് വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ചു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി. ഇതോടെ പ്രശ്‌നം പൊലീസിന് മുന്നിലെത്തി. എസ്.ഐ കെ.പി. ഷൈന്‍ യുവതിയോട് സംസാരിച്ചുവെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ച്‌ നിന്നു. തുടര്‍ന്ന് താലിമാല തിരിച്ചു തരണമെന്നായി വരന്റെ വീട്ടുകാര്‍. മാല ഊരി നല്‍കിയ യുവതി, തനിക്ക് പട്ടാമ്ബിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനിടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു.തുടര്‍ന്ന് പട്ടാമ്ബിയിലുള്ള കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടു വര്‍ഷം മുമ്ബ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാള്‍ പറഞ്ഞു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: