മട്ടന്നൂര്‍ റവന്യു ടവര്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി: വ്യവസായ മന്ത്രി ഇ.പി ജയരാജന്‍

കണ്ണൂര്‍: മട്ടന്നൂര്‍ റവന്യു ടവര്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി വ്യവസായ മന്ത്രി ഇപി ജയരാജന്‍

അറിയിച്ചു. മട്ടന്നൂര്‍ കോടതിക്ക്‌ സമീപം പഴശ്ശി ജലസേചന പദ്ധതിയില്‍ നിന്ന്‌ വിട്ടുകിട്ടിയ മൂന്നര ഏക്കര്‍ സ്ഥലത്താണ്‌ റവന്യു ടവര്‍ നിര്‍മിക്കുന്നത്‌. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മട്ടന്നൂരിലും പരിസരങ്ങളിലുമുള്ള പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം റവന്യു ടവറിലേക്ക്‌ മാറുമെന്ന് മന്ത്രി പറഞ്ഞു.
പാര്‍ക്കിങ്‌ ഏരിയയും കോണ്‍ഫറന്‍സ്‌ ഹാളും അതിഥി മന്ദിരവും ഉള്‍പ്പെടെയുള്ള ബഹുനില റവന്യൂ ടവര്‍ സമുച്ചയമാണ്‌ നിര്‍മിക്കുന്നത്‌.

റവന്യു ടവറില്‍ ഓഫീസ്‌ സൗകര്യം ആവശ്യുള്ള മുഴുവന്‍ സ്ഥാപന മേധാവികളുടെയും യോഗം കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. ഓഫീസിന്‌ ആവശ്യമായ സ്ഥലസൗകര്യം സംബന്ധിച്ച്‌ സ്ഥാപനമേധാവികളില്‍നിന്നും റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ക്രോഡീകരിച്ചാണ്‌ കെട്ടിട സമുച്ചയത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്‌.
ഹൗസിങ്‌ ബോര്‍ഡിനാണ്‌ നിര്‍മാണച്ചുമതല. ആദ്യഘട്ടത്തില്‍ 15 കോടിയിലധികം രൂപയാണ്‌ നിര്‍മാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. മണ്ണ്‌ പരിശോധന പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കുന്നതോടെ തറക്കല്ലിട്ട്‌ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: