സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതിയായ ഹോട്ടൽ ഉടമ അറസ്റ്റിൽ

പിണറായി : സദാചാര പോലീസ് ചമഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി തല്ലിചതച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.പിണറായി ഉമ്മൻചിറ സ്വദേശിയും കൂത്തുപറമ്പിലെ ബോംബെ ഹോട്ടൽ ഉടമയുമായ സാദിഖ് (42) നെയാണ് പ്രിൻസിപ്പൽ എസ്.ഐ .എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉമ്മൻചിറയിലെ ഒരു വീടിനുത്ത് കണ്ടെന്നാരോപിച്ച് പ്രദേശവാസിയായ നസീബ മൻസിലിൽ മുഹമ്മദ് നബീൽ (24)നെയാണ് പത്തോളം വരുന്ന സംഘം ക്രൂരമായി അക്രമിച്ചത്. അക്രമത്തിൽ ഇടതു കൈയ്യും വിരലുകളും പൊട്ടുകയും ജനനേന്ദ്രിയത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.അക്രമികൾ ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചപാടുകൾഉണ്ട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശാസ്ത്രക്രീയയ്ക്ക് വിധേയനാക്കിയ നബീലിന് ഒരു വർഷത്തെ വിശ്രമം ആവശ്യമാണ്. രാത്രിയിലുൾപ്പടെ പുറത്തിറങ്ങി നടക്കുന്ന ശീലക്കാരനാണ് ഇയാൾ. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: