കെ.വി.രാജേഷിന്റെ സ്മരണാർത്ഥം സി.എച്ച്.സെന്ററിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി

വാരം: അകാലത്തിൽ പൊലിഞ്ഞു പോയ വാരം കുമ്പായി മൂല ഗാന്ധിജി ആർട്ട്സ് & സ്പോർട്സ് ക്ലബിലെ അംഗവും സാമൂഹ്യ പ്രവർത്തകനുമായ കെ.വി.രാജേഷിന്റെ സ്മരണാർത്ഥം ക്ലബ് അംഗങ്ങൾ എളയാവൂർ സി.എച്ച്.സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണം നൽകി. രണ്ട് മാസം മുമ്പ് സി.എച്ച്.സെന്ററിന്റെ തൊട്ടടുത്തുണ്ടായ വാഹന അപകടത്തിലാണ് രാജേഷിന്റെ ജീവൻ പൊലിഞ്ഞു പോയത്.അപകടം സംഭവിച്ചപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന രാജേഷിനെ സി.എച്ച്.സെന്ററിന്റെ ആശുപത്രിയിൽ നിന്നും പ്രഥമ ശുശ്രൂഷ നൽകി ഉടൻ തന്നെ സെന്ററിന്റെ വളണ്ടിയർമാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എല്ലാവർക്കും പ്രിയങ്കരനായ രാജേഷിന്റെ വിയോഗം നാടിനെ തന്നെ ദു:ഖത്തിലാക്കിയിരുന്നു.രാജേഷിന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ടാണ് സുഹൃത്തുക്കൾ ഇന്ന് ഭക്ഷണവുമായി സി.എച്ച്.സെന്ററിലെത്തിയത്.പ്രാർത്ഥനാ മനസ്സുമായി അന്തേവാസികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണവർ പിരിഞ്ഞു പോയത്. ക്ലബ് അംഗങ്ങളും സൃഹുത്തുക്കളുമായ പ്രേംജിത്ത്, പ്രസിൽ, അമിത്ത്, രഞ്ചിത്ത്, ബാബു, സജിത്ത്, ബിജു, ലജിത്ത്, ബൈജിത്ത്, ഷാജിത്ത് തുടങ്ങിയരാണ് സി.എച്ച്.സെന്റെറിലെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: