സ്കൂളുകൾക്ക് ബുധനാഴ്ച കൂടി അവധി ലഭിക്കുമ്പോൾ തുടർച്ചയായി അഞ്ചുദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും

കണ്ണൂർ : സ്കൂളുകൾക്ക് ബുധനാഴ്ച കൂടി അവധി ലഭിക്കുമ്പോൾ തുടർച്ചയായി അഞ്ചുദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വ്യാഴം വെള്ളി ദിവസങ്ങളിലെ അവധി പ്രഖ്യാപനം ആദ്യമേ ഉണ്ടായെങ്കിലും ബുധനാഴ്ചത്തെ അവധി പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ദിവസമാണ്. വ്യാഴാഴ്ച മഹാനവമിയും വെള്ളിയാഴ്ച വിജയദശമിയും അവധിയുമാണ്. ശനി ഞായർ വാരാദ്യ അവധിയുമാണ്. ഇതിൽ ശനിയാഴ്ച സ്കൂൾ പ്രവർത്തി ദിവസമായി മാറാനും സാധ്യതയുണ്ട്. ശനിയാഴ്ച ക്ലാസ് ഉണ്ടാകുമെന്ന് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചതെന്ന് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: