പട്ടാപ്പകൽ യുവതിയുടെ മാലപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിൽ

കണ്ണൂർ: പട്ടാപ്പകൽ യുവതിയുടെ മാലപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിൽ. ചാലയിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി മഞ്ജുനാഥി (23) നെയാണ് കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.പിസദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുറച്ചു കാലങ്ങളായി പഴയ ബസ് സ്റ്റാൻഡിലെ ഫാൻസി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങിയ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സജിതയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, ട്രാഫിക് എസ്.ഐമാരായ മനോജ്, വിനോദ്, വിജയകുമാർ എന്നിവരടങ്ങിയ പോലീസ് സംഘം പിൻതുടർന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാലയുടെ ഒരു ഭാഗം പ്രതിയിൽ നിന്നും കണ്ടെടുത്തു. നാദാപുരം കല്ലാച്ചി പ്രിൻസ് ജ്വല്ലറി, മലപ്പുറം കൊണ്ടോട്ടി ഉളിക്കൽ എസ്എം ഗോൾഡ്‌ ജ്വല്ലറി, തൃശ്ശൂർ ഒല്ലൂർ ആത്മിക ജ്വല്ലറി തുടങ്ങിയ ജ്വല്ലറികളിൽ മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരി കണ്ണൂർ വാർത്തയോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: