വ്യാജ ദിർഹ തട്ടിപ്പ്; സംഘം താമസിച്ച കെട്ടിടത്തിൽ പോലീസ് റെയ്ഡ് നടത്തി

പയ്യന്നൂർ വ്യാജ ദിർഹ തട്ടിപ്പ് കേസിൽ പിടിയിലായ സംഘം പയ്യന്നൂരിൽ താമസിച്ച കെട്ടിടത്തിൽ പോലീസ് റെയ്ഡ് നടത്തി. പോലീസ് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി. തട്ടി പ്പ് സംഘം താമസിച്ച പയ്യന്നൂർ കോറോം റോഡിലെ ചിക്കൻ സ്റ്റാളിന് പിന്നിലെ കെട്ടിടത്തിൽ ചന്തേര എസ്.ഐ.എം വി. ശ്രീദാസും സംഘവുമാണ് റെയ്ഡ് നടത്തിയത്. മുറിയിൽ നിന്നും വ്യാജ ദിർഹവും , നിരവധി ആധാർ കാർഡും, പാൻ കാർഡുകളും 20,000 രൂപയും തട്ടിപ്പിന് നോട്ടുകെട്ടുകളായി ഉപയോഗിക്കാൻ സൂക്ഷിച്ചപേപ്പർ റോളും കണ്ടെടുത്തു. ചന്തേര ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ.എം.വി. ശ്രീദാസും സംഘവുമാണ് തെളിവെടുപ്പിനായി തൃക്കരിപ്പൂരിലും ഇന്ന് ഉച്ചയോടെ പ്രതികളെ എത്തിച്ചത്.. കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്ന പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

വ്യാജ ദിർഹം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ജാർഖണ്ഡ് ഫരീദ ബാദിലെ വ്യാജ ആധാർ കാർഡുമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി ഫാറൂഖ് ഷെയിഖി (42)നെയും അഹമ്മദബാദ് സ്വദേശി
ഡോളിൻസിക്കാസ് എന്ന ജുവൽ അലി (30), എന്നിവരെ ചോദ്യം ചെയ്യാൻ ദേശീയ കുറ്റാന്വേഷണ ഏജൻസി ആയ എൻ.ഐ.എയും , കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചന്തേരയിലെത്തി. സംഘം ഇന്ന് പ്രതികളെ ചോദ്യം ചെയ്യും ഇന്നലെയാണ് തിരു വനന്തപുരം , കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ എത്തിയത്.
പയ്യന്നൂർ ,പഴയങ്ങാടി , തളിപ്പറമ്പ ഭാഗങ്ങളിൽ നിന്നുള്ള പലരുമായി ഇവർ ബിസിനസു ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ വിശ്വാസപൂർവ്വം ബിസിനസ് നടത്തിയ സംഘം പയ്യന്നൂരിലെ വ്യാപാരി ഉൾപ്പെടെയുള്ളവരെ വ്യാജ ദിർഹം നൽകി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു തട്ടിപ്പിനിരയായവർ പെരുമ്പയിലെ താമസ സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും തട്ടിപ്പ് സംഘം തക്കസമയത്ത് അങ്കമാലിയിലേക്ക് കടന്നിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു മാനക്കേടും ഭയവും കാരണം പിന്നീട് പോലീസിൽ പരാതി നൽകിയതുമില്ല. കൊവിഡ് സാഹചര്യം മുതലെടുത്ത് അതിഥി തൊഴിലാളികളുടെ സൗകര്യങ്ങൾ മറയാക്കിയിരുന്നു സംഘം വിലസിയത്. കേസന്വേഷണ സംഘം

അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ഉത്തരേന്ത്യൻ തട്ടിപ്പുസംഘത്തിലെ കണ്ണികളെയാണ്  പിടികൂടിയത്. കൂടുതൽ പേർ തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂർ കൈതക്കാട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ ഹനീഫ (33) യെയാണ് സംഘം ചന്തേരയിൽ കബളിപ്പിച്ചത് ആദ്യ ഘട്ടത്തിൽ 100 ദിർഹം ഒറിജനൽ നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് തടിപ്പിനിരയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: