തടവുകാരനായ 81 കാരൻ
ജയിലിൽ മരണപ്പെട്ടു

കണ്ണൂർ. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിച്ച് വർഷങ്ങളായി കണ്ണൂർ സെൻ ട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരൻ മരണപ്പെട്ടു. കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിൽ മൊല്ലാ വീട്ടിൽ മായിൻ (81) ആണ് മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖത്താൽ ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്. 1983 ൽ കൊലപാതക കേസിൽ തലശേരി സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചതായിരുന്നു. സമീപകാലത്തായി ജീവപര്യന്തം തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് നല്ലളം സ്റ്റേഷൻ പരിധിയിലെ മായിനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷൻ അധികൃതരുടെ റിപ്പോർട്ട് തേടിയിരുന്നു. ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടു വരുന്ന തിനിടെയാണ് 38 വർഷകാലം ജയിലിൽ കഴിയുകയായിരുന്ന തടവുകാരന്റെ അന്ത്യം. കർണ്ണാടകയിലെ കുടകിലും മുൻകാലത്ത് ഇയാൾ താമസിച്ചിരുന്നു. ടൗൺ പോലീസ് നല്ലളം പോലീസിന് വിവരം കൈമാറി. കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: