മലബാർ അടുക്കള 100 രക്തദാന ക്യാമ്പുകളും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു

കണ്ണൂർ:മലബാറിലെ പാചക കലയോട് തത്പരരായ അഞ്ചു ലക്ഷം അംഗങ്ങളുടെ കൂട്ടായ്മയായ മലബാർ അടുക്കള നൂറു രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ രക്തദാനത്തിന്റെ ആവശ്യകത കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ധൗത്യവുമായാണ് മലബാർ അടുക്കള രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് ഒരു ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം എത്തിച്ചതടക്കം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ മലബാർ അടുക്കള നടത്തിയിട്ടുണ്ട്.

ഇന്ത്യയിലും ഗൾഫുനാടു കളിലുമായി 100 സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകളും, ഒപ്പം സൗജന്യ മെഡിക്കൽ ക്യാമ്പുകളുമാണ് സംഘടിപ്പിക്കുന്നത്.

ഡൽഹി എയിംസിലെ മെയിൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് മലബാർ അടുക്കള ചൊവ്വാഴ്ച ക്യാമ്പ് നടത്തുന്നത്. കേരളത്തിൻ്റെ വിവധഭാഗങ്ങളിൽ കേരള ബി ഡീ കെ സഹകരിച്ച് രക്ത ദാന ക്യാമ്പുകൾ നടക്കും.
രക്ത ദാന ക്യാമ്പുകളുടെ ആദ്യ ഉത്ഘാടനം കണ്ണൂരിൽ നടന്നു.. തിങ്കളാഴ്ച രാവിലെ കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ വെച്ച് രക്ത ദാനം നടന്നു.. മലബാർ അടുക്കള കേരള ചീഫ് കോഡിനേറ്റർ മിസ്രിയ ആഷിഖ് നേതൃത്വം നൽകി. കണ്ണൂർ കോപ്പറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ടി കെ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആഷിഖ് കനീലകത്,റമീസ്, ഇബ്‌രി, ബി ഡി കെ കോർഡിനേറ്റർ അനസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ഡൽഹിയിലും ബഹ്റൈനിലും, ദുബായിലും, ഖത്തറിലും, ബാംഗ്ലൂരിലും, ഓമനിലും ഒക്കെ ആയി നൂറു സ്ഥലങ്ങളിൽ ക്യാമ്പുകൾ നടക്കുമെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചക്കോത്ത് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: