പ്രവാസി വ്യവസായി പ്രതിയായ പോക്സോ കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചു

തലശേരി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതലശേരിയിലെ പ്രവാസി വ്യവസായി പ്രതിയായ പോക്സോ കേസിൽ ധർമ്മടം പൊലിസ് അതിവേഗം കുറ്റപത്രം സമർപ്പിച്ചു. തലശേരി കുയ്യാലി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ മൂന്നു പേർ പ്രതികളായ പീഡനക്കേസിൽ പോലീസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

വീ​ടും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്. ഇ​വ​രാ​ണ് മൂ​ന്നാം പ്ര​തി​യാ​യ ഷ​റ​ഫു​ദ്ദീ​ന് മു​ന്നി​ൽ പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാ​ർ​ച്ച് 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ൽ മൂ​ന്നു​പേ​ർ​ക്കും നേ​ര​ത്തെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 35 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ തൊ​ണ്ടി​മു​ത​ലാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. നൂ​റ് പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ധ​ർ​മ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. സു​മേ​ഷ് സ​മ​ർ​പ്പി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: