മുഴപ്പിലങ്ങാട് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച ഹയർസെക്കൻഡറി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

രണ്ടുനിലകളിലായി ആറ് ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമിച്ചത്. പ്ലാൻ ഫണ്ടിൽനിന്ന് ഒന്നര കോടി രൂപ ചെലവഴിച്ച് നിർമിച്ച ബ്ലോക്കിൽ ഓഡിറ്റോറിയം, സയൻസ് ലാബുകൾ എന്നിവയുണ്ട്.

സ്കുളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി.സജിത, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി.റോജ, വാർഡംഗം കെ.ലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.വി.പ്രദീപൻ, എ.ഇ.ഒ. കൃഷ്ണൻ കുറിയ, സ്കൂൾ പ്രിൻസിപ്പൽ എൻ. സജീവൻ, പ്രഥമാധ്യാപിക എൻ.സുധ എന്നിവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ പി.ബാലൻ അനുമോദിച്ചു. കിഫ്ബി ഫണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപ ചെവഴിച്ച് പണിയുന്ന ബ്ലോക്ക്, പ്ലാൻഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബ്ലോക്ക് എന്നിവയും പൂർത്തിയായിവരുന്നു. 18 ക്ലാസ് മുറികളാണ് രണ്ട് ബ്ലോക്കുകളിലുണ്ടാവുക. സ്കൂളിന്റെ പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്കുകൾ നിർമിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: