ഡ്രൈനേജ് നിര്‍മ്മാണത്തിലെ അശാസ്ത്രിയത. വെള്ളം ഒഴുകുന്നത് റോഡിലൂടെ.

ഇരിട്ടി: തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി – മട്ടന്നൂർ റോഡിൽ നിർമ്മിച്ച ഡ്രൈനേജ് സംവിധാനത്തിൽ പലയിടത്തും അപാകത എന്ന് ആരോപണം. നിര്‍മ്മാണത്തിലെ അശാസ്ത്രിയത മൂലം വെള്ളം റോഡിലുടെ ഒഴുകുന്നതും കെട്ടികിടക്കുന്നതും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറുകയാണ് . നവകരിച്ച റോഡിലെ ഉളിയിൽ കൂരന്‍മുക്ക് ഭാഗത്താണ് കനത്ത മഴയില്‍ വെള്ളം മുഴുവന്‍ റോഡിലൂടെ ഒഴുകുന്നത് . പുതിയ ഡ്രൈനേജ് നിര്‍മ്മിച്ച് മുകള്‍ ഭാഗത്ത് സ്ലാബ് ഉള്‍പ്പടെ ഇട്ടിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപകരിക്കാത്ത അവസ്ഥയാണ്. നരയംമ്പാറ കുന്നിറക്കം മുതലുള്ള ചെളിവെള്ളം മുഴുവന്‍ ഇപ്പോള്‍ കുരന്‍മുക്ക് ഡയാലിസിസ് സെന്ററിന് സമീപം കെട്ടികിടക്കുന്ന അവസ്ഥയാണ്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള ഡ്രൈനേജ് നിര്‍മ്മാണമല്ല ഈ ഭാഗത്ത് നടത്തിയതെന്ന നേരത്തെ തന്നെ നാട്ടുകാര്‍ പരാതിപ്പെടുകയും കെ എസ് ടി പി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല . ഇപ്പോള്‍ കനത്ത മഴ പെയ്താല്‍ ഈ മേഖലയില്‍ ചെളിവെള്ളം കെട്ടികിടന്ന് കാല്‍നടയാത്രപോലും ദുസ്സഹമാകുന്ന അവസ്ഥയാണ്. റോഡ് തകരാനും ഇത് കാരണമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: