പഠനമുറി നിര്‍മ്മാണത്തിന് ധനസഹായം

കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മിക്കുന്നതിനുള്ള ധനസഹായത്തിന്  കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.  വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരിക്കണം. സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവരായിരിക്കണം. നിലവിലെ വീടിന്റെ തറ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. ജാതി, വരുമാനം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ്, തറ വിസ്തീര്‍ണ്ണം, വിദ്യാര്‍ഥി പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സപ്തംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക്കകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 9605600250.

ഉന്നത വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനം

കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എസ് എസ് എല്‍ സി/ പ്ലസ്ടു/ വി എച്ച് എസ് സി/ ഡിഗ്രി/ ഡിപ്ലോമ/ ടി ടി സി/ പോളിടെക്‌നിക്ക്/ പി ജി/ പ്രൊഫഷണല്‍ തുടങ്ങിയ കോഴ്‌സുകളില്‍ ഒന്നാം ക്ലാസ്/ ഡിസ്റ്റിംഗ്ഷന്‍/ തത്തുല്യ ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിനായി അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ആറ് എ ഗ്രേഡും നാല് ബി ഗ്രേഡും നേടിയവര്‍ക്ക് ഡിസ്റ്റിംഗ്ഷനും ആറ് ബി ഗ്രേഡും നാല് സി ഗ്രേഡും നേടിയവര്‍ക്ക് ഫസ്റ്റ് ക്ലാസിനുള്ള ആനുകൂല്യത്തിനും പ്ലസ്ടു പരീക്ഷയില്‍ നാല് എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടിയവര്‍ക്ക് ഡിസ്റ്റിംഗ്ഷനും നാല് ബി ഗ്രേഡും രണ്ട് സി ഗ്രേഡും നേടിയവര്‍ക്ക് ഫസ്റ്റ് ക്ലാസിനുള്ള ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കും.  ഡിപ്ലോമ, ടി ടി സി, ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം.
ഇ ഗ്രാന്റ്‌സ് 3.0 സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന ഡാറ്റ എന്‍ട്രി ചെയ്ത ശേഷം സ്റ്റുഡന്റ് ലോഗിനില്‍ അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷയുടെ പ്രിന്റൗട്ടും അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.  ഫോണ്‍: 0497 2700596.

ടെണ്ടര്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കിഴില്‍ കയ്യന്തടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ചപ്പാത്തി മേക്കിംഗ് മെഷീന്റെ ഹെഡ് മാറ്റി വെക്കുന്നതിനായി ഹെഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  സപ്തംബര്‍ 30 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700357.

മൈക്രോ ഫിനാന്‍സ് വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ‘മൈക്രോ ഫിനാന്‍സ് വായ്പ’ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  കുടുംബശ്രീയുടെ  ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ വനിതകളുടെ അയല്‍ക്കൂട്ടങ്ങളായിരിക്കണം. അയല്‍ക്കൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ.  അംഗങ്ങളുടെ   പ്രായപരിധി   18 മുതല്‍ 55 വയസ്.   അംഗങ്ങളുടെ  കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ  ഫോറത്തിനും അയല്‍കൂട്ടങ്ങള്‍ കോര്‍പ്പറേഷന്റെ  ജില്ലാ കാര്യാലയവുമായി   ബന്ധപ്പെടേണ്ടതാണ്.  ഫോണ്‍: 0497-2705036, 7306892389.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: