കണ്ണൂരിൽ ഇന്ന്(സപ്തംബര്‍ 15 ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന  ചാല ദിനേശ്, ചാല ഈസ്റ്റ്, സാച്ചി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഒണ്ടേന്‍ റോഡില്‍ യൂണിറ്റി കോംപ്ലക്‌സ് മുതല്‍ ലക്‌സസ് ഓയിസ്റ്റര്‍ അപ്പാര്‍ട്ട്‌മെന്റ് വരെയുള്ള ഭാഗങ്ങളില്‍ സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അമ്മാന്‍കുന്ന്, എളയാവൂര്‍ കോളനി, ചന്ത്രോത്ത് പീടിക, ജനശക്തി റോഡ്, ഹനുമാന്‍ മുക്ക്, എളയാവൂര്‍ വയല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലകക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം (കുറ്റൂര്‍ ഭാഗം), ചന്തപ്പുര ടവര്‍ (ഹൈസ്‌ക്കൂള്‍ ഭാഗം ) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: