മണ്ണിനുടമയായി,
അഭിമാനത്തോടെ ആസിയ

പട്ടയം കൈയില്‍ കിട്ടിയപ്പോള്‍ ആസിയയുടെ കണ്ണ് നിറഞ്ഞിരുന്നു. ഒരു വാക്ക് പോലും ഉരിയാടാനായില്ല. കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ കൈവന്ന സന്തോഷം കണ്ണീരായി ഒഴുകി. കുഞ്ഞിമംഗലം ഏഴിലോട് വാടക വീട്ടില്‍ കഴിയുന്ന ടി എസ് ആസിയക്ക് സ്വന്തം പേരില്‍ നാല് സെന്റ് ഭൂമി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനായില്ല. പയ്യന്നൂര്‍ താലൂക്ക്തല പട്ടയമേളയിലാണ് ആസിയക്ക് പട്ടയം ലഭിച്ചത്.
പാചകത്തൊഴിലാളിയായ ഭര്‍ത്താവ് മുഹമ്മദിന് വാതരോഗം പിടിപെട്ടതോടെയാണ് ജീവിതം മുന്നോട്ട് നീക്കാനാവാതെ ഇവരുടെ കുടുംബം തളര്‍ന്നു പോയത്. ഭര്‍ത്താവ് നഷ്ടപ്പെട്ട മകള്‍ സീനത്തും 11 വയസ്സുള്ള മകനും കൂടെയുണ്ട്. കൂലിപ്പണിക്കാരിയായ സീനത്താണ് ഏക ആശ്രയം. 7200 രൂപ വീട്ടു വാടക കൊടുത്താല്‍ ജീവിതച്ചെലവിനായി ഒന്നുമില്ലാത്ത സ്ഥിതി. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിമംഗലത്ത് വീട്ടിനായി തറ കെട്ടി കാത്തിരിക്കുകയായിരുന്നു. ലൈഫില്‍ വീട് നിര്‍മിക്കാന്‍ അപേക്ഷ പാസായെങ്കിലും പട്ടയമില്ലാതിരുന്നതിനാല്‍ വീട് പണിയാന്‍ കഴിഞ്ഞില്ല. ഇനി മെല്ലെ തുടങ്ങണം. സ്വന്തമായി ഭൂമി കിട്ടി.. ഇനിയൊരു കൊച്ചു വീട്..ആസിയ കണ്ണ് തുടച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: