ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ്

9 / 100

കണ്ണൂര്‍ : ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. കൃഷ്ണദാസാണ് ഫേസ്ബുക്കിലൂടെ രോഗ വിവരം അറിയിച്ചത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി  കണ്ടെത്തിയത്. ഹൈദരാബാദില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം കോവിഡ്  പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. അതേ സമയം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: