മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കണ്ണൂർ സിറ്റി: വെത്തിലപ്പള്ളി ഡിവിഷൻ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും മൈതാനപ്പള്ളി അർബൻ പി.എച്ച്.സിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മേഗാ മെഡിക്കൽ ക്യാമ്പിൽ 500 ലധികം പേർ പങ്കെടുത്തു. കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. ഒ മോഹനൻ ഉദ്ഘാടനം. ചെയ്തു. എൻ.എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ. ഷഹീർ അബൂബക്കർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.സമീർ , എം. ഷഫീഖ്, ഫാ. ടോമി, ഡോ.. അബ്ദുൽ മജീദ് സംസാരിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.മധു സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: