ഗതാഗതക്കുരുക്കിന് ആശ്വാസമായി പാനൂരിൽ ട്രാഫിക് ക്രമീകരണം

പാനൂർ: ട്രാഫിക് ക്രമീകരണം നടത്തി പാനൂരിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസത്തിന് വഴിയൊരുക്കിയ പൊലീസ്

ബസ്സ് തൊഴിലാളികൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവും ഒരുക്കുന്നു. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു.
നിർദ്ദേശത്തിന്റെ ഭാഗമായി സ്റ്റാന്റിൽ നിന്ന് പുറപ്പെട്ട ബസ്സ് അംഗീകൃത സ്റ്റോപ്പിൽ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളൂ. ഇതിന് ശേഷം ഉടൻ പുറപ്പെടേണ്ടതുമാണ്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന തരത്തിൽ മനഃപ്പൂർവ്വം വേഗത കുറക്കാനോ തടസ്സമുണ്ടാക്കാനോ പാടില്ല. എയർ ഹോൺ മുഴക്കാൻ പാടില്ല. ഇവ ഉടൻ നീക്കം ചെയ്യുകയും വേണം. സ്റ്റാന്റിൽ നിർത്തിയിടുന്ന ബസ്സുകളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ റോഡിൽ കളയരുത്. ബസ്സുകൾ രാത്രിയിൽ പരസ്പരം അഭിമുഖമായും അകത്തേക്ക് വെളിച്ചം കടക്കുന്ന രീതിയിലും നിർത്തിയിടണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അറിയിച്ചത്.നിർദ്ദേശം ലംഘിക്കുന്ന ബസ്സ് അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: