കണ്ണൂർ: ബഹുജന പങ്കാളിത്തത്തോടെ ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ  തുടക്കം കുറിക്കുന്നു

കണ്ണൂർ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ച് പ്ലാസ്റ്റിക് വിമുക്തമാക്കുവാനും ശുചീകരിക്കുവാനും ജനകീയ

കൂട്ടായ്മ കർമ്മ പദ്ധതി ആവിഷ്കരിക്കുന്നു. അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നവഭാരത് ഐ.എ.എസ് അക്കാഡമിയുടേയും ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ പയ്യാമ്പലം കാമ്പയിൻ ‘ സെപ്തംബർ 16 ഞായറാഴ്ച പയ്യാമ്പലം ബീച്ചും പരിസരവും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു.

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ ചെയർമാനും, അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജോഫിൻ ജെയിംസ് കൺവീനറും, ഗവ. ബ്രണ്ണൻ കോളേജ് സാമ്പത്തികശാസ്ത്രം മേധാവി പ്രൊഫ. ഫൽഗുനൻ ഓർഗനൈസിംഗ് സെക്രട്ടറി ആയും ഷമീം പുനത്തിൽ ചീഫ് കോ ഓർഡിനേറ്ററുമായുള്ള കമ്മിറ്റി ആണ് കാമ്പയിനിനു നേതൃത്വം നൽകുന്നത്. കാമ്പയിന്റെ ഉദ്‌ഘാടനം ബഹു. കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ പി കെ രാഗേഷ് സെപ്തംബർ 16 ഞായറാഴ്ച രാവിലെ 8 മണിക്ക് നിർവ്വഹിക്കുന്നു.

വിവിധ കോളേജുകളിലെ എൻ .എസ് .എസ് , എൻ .സി .സി യൂണിറ്റുകൾ, റസിഡന്റ് അസോസിയേഷനുകൾ, വ്യാപാരി – വ്യവസായി സംഘടനകൾ, വിവിധ ക്ലബുകൾ എന്നിവർക്കു ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാമെന്ന് അന്നപൂർണ ചാരിറ്റബിൾ ട്രസ്ററ് ജന.സെക്രട്ടറി ജോഫിൻ ജെയിംസ് അറിയിച്ചു. കാമ്പയിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു സെപ്തംബർ 16 രാവിലെ 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ് ശശികലയുടെ പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയുള്ള ചിത്രരചന സംഘടിപ്പിക്കും.

ക്ളീൻ പയ്യാമ്പലം കാമ്പയിനിൽ വളണ്ടിയറായി രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർക്കു 9526100499 എന്ന നമ്പറിൽ മിസ് കാൾ ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന വളണ്ടിയർമാർക്ക് ഗ്ലൗസ്, മാസ്ക് എന്നിവ പയ്യാമ്പലം ബീച്ചിൽ വെച്ച് അന്നപൂർണ ചാരിറ്റബിൾ ട്രസ്ററ് വിതരണം ചെയ്യും. പയ്യാമ്പലം ബീച്ചിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഖര മാലിന്യങ്ങൾ ജില്ലയിലെ വിവിധ റീസൈക്ലിങ് യൂണിറ്റിലേക് അയക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9847000499 , 9567330361 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: