വേങ്ങാട് മഹല്ല് ജമാഅത്ത് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും

വേങ്ങാട്: കേരള സംസ്ഥാന വഖഫ് ബോർഡ് നടത്തുന്ന വേങ്ങാട് മഹല്ല് മുസ്ലീം ജമാ അത്ത് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായർ രാവിലെ 9 മണി മുതൽ 4 വരെ വേങ്ങാട് ജുമാമസ്ജിദ് പരിസരത്ത് നടക്കും. മഹല്ലിലെ 18 വയസ്സ് പൂർത്തിയായ 1535 പുരുഷൻമാരാണ് വോട്ടർമാർ.ഇതിൽ ക്രമനമ്പർ 1 മുതൽ 787 വരെ ഒന്നാം ബൂത്ത് ആയും 788 മുതൽ 1535 വരെ രണ്ടാം ബൂത്തായും ക്രമീകരിച്ചിട്ടുണ്ട്.ഇരുവിഭാഗം പാനലിന് പുറമെ സ്വതന്ത്രമാർ ഉൾപ്പെടെ 59 പേർ മത്സര രംഗത്ത് ഉണ്ട്. വൈകുന്നേരം 4 മണിക്ക് ശേഷം വോട്ടെണ്ണൽ ആരംഭിക്കും. മത്സര രംഗത്തുള്ള വ്യക്തികളിൽ നിന്നും കൂടുതൽ വോട്ട് ലഭിക്കുന്ന 25 പേർ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടും.തുടർന്ന് ഭരണസമിതി ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.വോട്ടഭ്യർത്ഥിച്ച് കൊണ്ട്

വേങ്ങാട് അങ്ങാടി ഉൾപ്പെടുന്ന മഹല്ല് പ്രദേശത്ത് വ്യാപകമായി ബാനർ, ചുവരെഴുത്ത്, ഗൃഹ സന്ദർശനം, അനൗൺസ്മെന്റ് നടന്നു വരുന്നു.അഡ്വ.എ അബ്ദുൾ അസീസാണ് റിട്ടേണിംഗ് ഓഫീസർ.

വർഷങ്ങളായി നടക്കുന്ന നിയമ പോരാട്ടത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ വിദേശത്ത് നിന്ന് ഉൾപ്പെടെ നിരവധി പേർ പ്രദേശത്ത് ഇതിനകം എത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: