എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

സംസ്ഥാനത്തു ണ്ടായ പ്രളയം മൂലം ആഗസ്റ്റ് മാസത്തിലെ പ്രവൃത്തി ദിവസങ്ങളില്‍ ചില എംപ്‌ളോയ്‌മെന്റ്

എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടതുമൂലം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവരില്‍ രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ 6/2018 പുതുക്കല്‍ രേഖപ്പെടുത്തിയ വര്‍ക്ക് സെപ്റ്റംബര്‍ 2018 വരെയും, 7/2018 രേഖപ്പെടുത്തിയവര്‍ക്ക് യഥാസമയം ഒക്ടോബര്‍ 2018 വരെയും 8/18 രേഖപ്പെടുത്തിയവര്‍ക്ക് യഥാസമയം നവംബര്‍ 2018 വരെയും പുതുക്കാവുതാണ്. മേല്‍പറഞ്ഞ കാലയളവില്‍ നിയമാനുസൃതമായി ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, എന്‍ ജെ ഡി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരു മാസത്തേക്ക് സമയപരിധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഓൺലൈന്‍ രജിസ്‌ട്രേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തിയ തീയതി മുതല്‍ 60 ദിവസം എന്നുള്ളതില്‍ 30 ദിവസത്തെ അധികസമയം കൂടി ദീര്‍ഘിപ്പിച്ചു നല്‍കിയതായി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: