കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം തുടരുന്നു.

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസിന്റെ

വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ തുടരുന്നു.നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി രവീന്ദ്രന്‍(47) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് കോടതിയില്‍ ഇന്നും തുടര്‍ന്നത.് സംഭവം നടന്ന് പതിനാല് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരുന്നത.്
സംഭവത്തിനിടെ പരിക്കേറ്റ ജയിലിലെ സഹതടവുകാരനായ രാജുവിനെ ശനിയാഴ്ച ക്രോസം വിസ്താരം നടത്തി. സംഭവ സമയം ജയില്‍ വാര്‍ഡനായിരുന്ന രണ്ടാം സാക്ഷി ശശീന്ദ്രനെയും വിചരാണ കോടതി മുമ്പാകെ വിസ്തരിച്ചു.പ്രൊസിക്യൂഷന്‍ ഒന്നാം സാക്ഷിയായി ജയില്‍ ഹെഡ് വാര്‍ഡന്‍ പ്രവീണ്‍ബാബുവിനെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.അക്രമത്തിനിടെ പരിക്കേറ്റ രാജു പ്രതികളില്‍ ചിലരെ വിചാരണ കോടതി മുമ്പാകെ തിരിച്ചറിഞ്ഞിരുന്നു.
.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകരുമായ 31 പേരാണ് കേസിലെ പ്രതികള്‍. സഹ തടവുകരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണപ്പെട്ടത.് അക്രമത്തിനിടെ സി.പി.എം പ്രവര്‍ത്തകരായ വളയം സ്വദേശി രാജു, പാലക്കാട് സ്വദേശി രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ജയില്‍ വളപ്പിലെ വിറക് കൊള്ളിയും മറ്റുമുപയോഗിച്ചാണ് പ്രതികള്‍ അക്രമം നടത്തിയിരുന്നത.് വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് രവീന്ദ്രന്റെ തലപിളര്‍ന്നിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ ജയില്‍ ഹെഡ് വാര്‍ഡന്‍ പ്രവീണ്‍ ബാബു നാല് പ്രതികളെയും ആയുധങ്ങളും വിചാരണ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണ് പ്രൊസിക്യൂഷന്‍ ഭാഗത്തുള്ളത.് പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷന്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.എം.കെ ദിനേശന്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.പി.എസ് ്ര്രശീധരന്‍പിള്ള, അഡ്വ.ഭാസ്‌ക്കരന്‍ നായര്‍, അഡ്വ.ടി.സുനില്‍കുമാര്‍ അഡ്വ.പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരാവുന്നത.്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: