തെറ്റായ വിവരങ്ങൾ നൽകി അനർഹർ കൈപ്പറ്റിയ മുൻഗണനാ പട്ടികയിൽ പ്പെട്ട റേഷൻ കാർഡുകൾ അധിക്യതർ പിടിച്ചെടുത്തു

തെറ്റായ വിവരങ്ങൾ നൽകി അനർഹർ കൈപ്പറ്റിയ മുൻഗണനാ പട്ടികയിൽ പ്പെട്ട റേഷൻ കാർഡുകൾ അധിക്യതർ പിടിച്ചെടുത്തു വിവിധ താലൂക്കുകൾ

കേന്ദ്രീകരിച്ച് ടി എ എസ് ഒ മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകൾ കയറിയിറങ്ങി പരിശോ‌ ധന നടത്തുന്നത്. കണ്ണൂർ താലൂക്ക് ഓഫീസിനു പരിധിയിൽ എടക്കാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 23 കാർഡുകൾ പിടിച്ചെടുത്തു .തളിപ്പറമ്പ് തിലൂക്ക് പരിധിയിൽ കഴിഞ്ഞ ദിവസം 15 കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട് .കാർഡുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട് തലശ്ശേരി ,ഇരിട്ടി താലൂക്ക് പരിധിയിലും അനധിക്യത കാർഡുകൾ പിടിച്ചെടുക്കുന്ന നടപടി തുടരുന്നുണ്ട് . അതിനിടെ ആയിരം ചതുരശ്ര അടിയുള്ള വീടുകളുടെ കണക്കെടുപ്പ് തുടരുകയാണ് ,നാലു ചക്രവാഹനമുള്ള വീടുകളിലെ മുൻഗണനാ പട്ടികയിൽ പ്പെടുന്ന കാർഡുകൾ എത്രയും പ്പെട്ടെന്ന് തിരിച്ചെത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കണ്ണൂർ ജില്ലയിലെ സ്വയം തിരിച്ചേൽപ്പിച്ചതും പിടിച്ചെടുത്തതുമായ കാർഡുകളുടെ എണ്ണം ഇതു വരെ പതിനായിരത്തോളം വരും ഇനിയും 15000 കാർഡുകൾ തിരിച്ചെത്താനുണ്ട് ഇങ്ങനെ ലഭിക്കുന്ന കാർഡുകൾ പുതിയ പ്രയോറിറ്റി അപേക്ഷകൾക്ക് നൽകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: