തലശേരിയിലെ ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർഥി മുങ്ങി മരിച്ച സംഭവത്തിൽ എഇഒ ഉൾപ്പടെ ഒൻപത് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു

തലശേരിയിലെ ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർഥി മുങ്ങി മരിച്ച സംഭവത്തിൽ എഇഒ ഉൾപ്പടെ

ഒൻപത് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം പതിനാലിനാണ് ന്യൂമാഹി എം.എം.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഋത്തിക് രാജ് മുങ്ങി മരിച്ചത്.

മല്‍സരത്തിന്റെ സംഘാടകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജഗന്നാഥ ക്ഷേത്രത്തിലെ കുളത്തിലാണ് മല്‍സരം സംഘടിപ്പിച്ചത്. പ്രളയത്തെ തുടർന്ന് അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുമ്പോൾ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെയാണ് നീന്തൽ മത്സരം നടത്തിയത്.

അമ്പതോളം വിദ്യാര്‍ഥികള്‍ മല്‍സരത്തിെത്തിയിരുന്നു. രണ്ടാം റൗണ്ട് മൽസരത്തിനിടെ ശരീരം കുഴഞ്ഞ ഋത്തിക് കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. ഒപ്പംമുണ്ടായിരുന്ന കുട്ടികളും നാട്ടുകാരും രക്ഷിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. മല്‍സരത്തെക്കുറിച്ച് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: