രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി

0

ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുത്തു.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. ‘അമൃത് മഹോത്സവ്’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹിയും തൊട്ടടുത്ത നഗരങ്ങളും.ഒരാഴ്ചമുമ്പു തന്നെ ചെങ്കോട്ട കൺടെയ്‌നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻഎസ്ജി കമാൻഡോകൾ നിലയുറപ്പിച്ചിട്ടുണ്ട്. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading