ഇത്‌ അതിജീവന കാലം; സ്വാതന്ത്ര്യദിനം വീടുകളില്‍ ആഘോഷിച്ച് കുട്ടികള്‍

9 / 100 SEO Score

കണ്ണൂര്‍: ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എല്ലായിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, ചിലയിടങ്ങളില്‍ ലളിതമായ ചടങ്ങുകളോടെ പായസ വിതരണവും, മധുര പലഹാര വിതരണവും നടത്തി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു മുഴുവന്‍


വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുള്ള ആദരവും ചിലയിടങ്ങളില്‍ നടന്നു. മുന്‍കാലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുളള പാട്ടും, കലാ കായിക മത്സരങ്ങളും, ക്വിസ് പോഗ്രാമുകളും നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് 19 മഹാമാരി കാരണവും, പലയിടങ്ങളും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് കാരണവും കുട്ടികള്‍ ഇത്തവണ വീടുകളില്‍ വെച്ച് തന്നെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തിയും ത്രിവര്‍ണ്ണ കുടകള്‍ ഉപയോഗിച്ചും, സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്ന ഒരു സ്വാതന്ത്ര്യ ദിനമായിട്ടാണ് ഇത്തവണ ആഘോഷിക്കുന്നത്. സ്‌കൂളുകളില്‍ പോലും പ്രധാന അദ്ധ്യാപകരും ഒന്നോ, രണ്ടോ പേരും ചേര്‍ന്ന് കൊവിഡ് മാനദണ്ഡം പാലിച്ച് പതാക ഉയര്‍ത്തുമ്പോള്‍ ചരിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെയുള്ള ഒരാഘോഷം ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് വരും കാലങ്ങളില്‍ മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും പകർന്നു നൽകുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: