സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷനും 24 മുതൽ; ബോണസും ബത്തയും കുറയ്‌ക്കില്ല

തിരുവനന്തപുരം > സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും നൽകും. കോവിഡുമൂലമുള്ള സാമ്പത്തികപ്രയാസത്തിലും മുൻവർഷത്തെ ആനുകൂല്യങ്ങളിൽ കുറവ്‌ വരുത്തില്ലെന്നാണ്‌ സർക്കാർ തീരുമാനം.

ശമ്പളവും പെൻഷനും മുൻകൂറായി നൽകും. കഴിഞ്ഞവർഷം 4000 രൂപയായിരുന്നു ബോണസ്‌. പുതുക്കിയ സ്‌കെയിൽ 27,360 രൂപവരെ മൊത്ത ശമ്പളമുള്ളവർക്ക്‌ ആനുകൂല്യമുണ്ടാകും. ഇതിനുമുകളിലുള്ളവർക്ക്‌ 2750 രൂപയാണ് പ്രത്യേക ഉത്സവബത്ത. പാർട്ട്‌ടൈം കണ്ടിൻജന്റ്‌, കരാർ, ദിവസ വേതനക്കാർ, സർക്കാർ വകുപ്പുകൾക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും 1200 രൂപമുതൽ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയിൽ ബോണസിന്‌ അർഹത ഇല്ലാത്തവർക്ക്‌ 2750 രൂപയാണ്‌ കഴിഞ്ഞവർഷം ഉത്സവ ബത്ത ലഭിച്ചത്‌. ഓണം അഡ്വാൻസായി 15,000 രൂപവരെ അനുവദിക്കും.

ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്‌. പാർട്ട്‌ടൈം കണ്ടിൻജന്റ്‌ ജീവനക്കാർക്ക്‌ ഉൾപ്പെടെ 5000 രൂപവീതം മുൻകൂറുണ്ടാകും. ആഗസ്‌തിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകും. 24, 25, 26 തീയതികളിൽ വിതരണം പൂർത്തിയാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: