കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി

11 / 100 SEO Score

തിരുവനന്തപുരം: ഓണക്കാലത്ത് ബാങ്കുകളിലുണ്ടായേക്കാവുന്ന വന്‍ തിരക്കൊഴിവാക്കാന്‍ മുന്‍കരുതലുമായി ബാങ്കുകള്‍. കൊവിഡ് പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശം നല്‍കിയത്.

തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരിക. അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കം അനുസരിച്ച്‌ സമയക്രമീകരണം ഏര്‍പ്പെടുത്തി.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം ഇങ്ങനെയാണ്. 0,1,2,3 എന്നീ നമ്പറുകളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണി വരെയാണ് അനുമതി.

4,5,6,7 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിവരെയാണ് സന്ദര്‍ശന സമയം. 8,9 എന്നീ നമ്പറുകളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ നാലു മണി വരെ ഇടപാടികള്‍ക്കായി ബാങ്കുകളിലെത്താം.

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടികള്‍ക്കും നിയന്ത്രണം ബാധകമല്ല. അടുത്തമാസം 9 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

——————————

ADVERTISEMENT

 

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: