അടിയന്തിരഘട്ടത്തിന് പോലീസിനെ വിളിക്കേണ്ടത് ഇനി 100 ൽ അല്ല 112 ൽ

ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാന്‍ ഇനി 112 എന്ന നമ്ബരില്‍ വിളിച്ചാല്‍ മതി. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാന്‍ 100 അല്ല 112 ആണ് ഇനി ഡയല്‍ ചെയ്യേണ്ടത് . ഫയര്‍ഫോഴ്സിന്റെ 101ഉം അധികം വൈകാതെ പഴങ്കഥയാകും.ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കുളള 108, കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 181 എന്നിവയും ഉടന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാകും. എല്ലാ അടിയന്തരസേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഒറ്റ നമ്ബര്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവില്‍ വന്നത്പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തുക. ജിപിഎസ് വഴി പരാതിക്കാരന്‍റെ സ്ഥലം മനസിലാക്കാനാകും. അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം സെന്ററുകള്‍ വഴി കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാല്‍ ഉടനടി സേവനം കിട്ടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: