കള്ളന്മാരെ തുരത്തിയ വൃദ്ധ ദമ്ബതികള്‍ക്ക് ധീരതാ പുരസ്‌കാരം

രാത്രിയില്‍ വടിവാളുമായി ആക്രമിക്കാനെത്തിയെ മോഷ്ടാക്കളെ തുരത്തിയോടിച്ച തമിഴ്‌നാട്ടിലെ വൃദ്ധ ദമ്പതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ധീരതാ പുരസ്‌കാരം. തിരുനെല്‍വേലി സ്വദേശികളായ 70കാരന്‍ എസ് ഷണ്‍മുഖവേലിനും ഭാര്യ സെന്താമരൈയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.രാത്രിയില്‍ ഇവരുടെ വീട് കേറി ആക്രമിക്കാനെത്തിയ ആയുധധാരികളായ മോഷ്ടാക്കളെ ദമ്പതികള്‍ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട് ഓടിച്ചു വിട്ടിരുന്നു.വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും ലഭിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തിരുനെല്‍വേലി ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിക്കുന്നത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: