പ്രളയക്കെടുതിയിൽ പെട്ടവർക്ക് സഹായവുമായി തലശ്ശേരി വ്യാപാരി വ്യവസായി എകോപന സമിതി യൂത്ത് വിങ്ങ്

തലശ്ശേരി: തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ “തലശ്ശേരി നന്മ” എന്ന പേരിൽ വ്യാപാരികളെയും പൊതുജങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് രണ്ട് ദിവസം കൊണ്ട് ശേഖരിച്ച സാധനങ്ങൾ ഇർഷാദ് എം പി , രൂപേഷ് റാണി , ആഷിഖ് കൈരളി , നൗഷൽ zam zam എന്നിവരുടെ നേതൃത്വാത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മാനന്തവാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡണ്ട് ഉസ്മാന് കൈമാറി . ഈ നല്ല പ്രവർത്തിയിൽ സഹകരിച്ച മുഴുവൻ വ്യാപാരികളോടും നല്ലവരായ നാട്ടുകാരോടും ഈ അവസരത്തിൽ യൂത്ത് വിങ്ങ് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: